പി ബി അബ്ദുൽ റസാഖ് സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു


കുമ്പള, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള ഗ്രാമ പഞ്ചായത്ത്‌ കൊപ്പളം വാർഡിലെ മൊഗ്രാൽ കടപ്പുറം  പി .ബി .അബ്ദുൾറസാഖ് ലിങ്ക്റോഡ് കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എൽ പുണ്ടരീകാക്ഷ ഉദ്ഘാടനം ചെയ്തു. പരേതനായ പി ബി അബ്ദുൽ റസാഖിന്റെ നാമത്തിലുള്ള പഞ്ചായത്തിലെ ആദ്യത്തെ ഈ റോഡ് നിരവധി കുടുംബങ്ങൾക്കാണ് ആശ്രയമാകുന്നത്. ഹാർബർ ഫണ്ടിൽ ഉൾപ്പെടുത്തി 13.5 ലക്ഷം  രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. കുമ്പള ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ബി എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ലീഗ് ട്രഷറർ ടി എം ഷുഹൈബ്, വാർഡ് പ്രസിഡന്റ്‌ അഹ്‌മദ്‌ ഹാജി, ജന.സെക്രട്ടറി കെ പി നിയാസ് , മജീദ് റെഡ്ബുൾ, യൂനസ് കടവത്ത് , ബച്ചി കൊപ്പളം, അബ്ദുൽ റഹ്‌മാൻ  ലത്തീഫ് നാങ്കി, മുഹമ്മദ്‌ കടപ്പുറം എന്നിവർ  പ്രസംഗിച്ചു.
keyword : pbabdulrazzak-road-inaugurated