നീർച്ചാലിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


നീർച്ചാൽ, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : എൽ ഡി എഫ് നീർച്ചാൽ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കന്യാപ്പാടിയിൽ നടന്നു.  സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാസർകോട് അസംബ്ലി മണ്ഡലം കൺവീനർ സിജി മാത്യു, ഗോപാലൻ കുണ്ടംകുഴി, ബി.ശോഭ, സി.എച്ച് ശങ്കരൻ, സൻജീവ റൈ, സുധാകരൻ സംസാരിച്ചു. എം. മദനൻ സ്വാഗതവും ബി.എം. സുബൈർ നന്ദിയും പറഞ്ഞു. ശ്രീധരൻ ചെയർമാനും, എം. മദനൻ കൺവീണറുമായി 101അംഗം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. keyword : organized-LDF-election-convention-at-neerchal