കുമ്പള വയോധികയുടെ വീട്ടിലെ കവർച്ച; വിരലടയാളവും സി സി ക്യാമറ ദൃശ്യങ്ങളും ലഭിച്ചു


കുമ്പള, മാർച്ച് 31 , 2019 ●കുമ്പളവാർത്ത.കോം :  കുമ്പളയിൽ കഴിഞ്ഞ ദിവസം വൃന്ദ കിണി എന്ന വയോധികയുടെ വീട്ടിൽ  നടന്ന  കവർച്ചയുമായി ബന്ധപ്പെട്ട് വിരലടയാളങ്ങളും സി സി ക്യാമറ ദൃശ്യങ്ങളും  അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.  വൃന്ദ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. ആറരപ്പവൻ ആഭരണങ്ങളും മറ്റുമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച കാസർകോട് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. വീട്ടിൽ നിന്നും ഒന്നിലധികം വിരലടയാളങ്ങൾ ലഭിച്ചിരുന്നു. ഇത് അടുത്തിടെ കൂമ്പളയിലെ ഒരു ക്ഷേത്രത്തിലുൾപ്പെടെയുള്ള കവർച്ചകളുമായി ബന്ധപ്പെട്ട് ലഭിച്ച വിരലടയാളങ്ങളുമായി പൊലീസ് ഒത്തു നോക്കുന്നുണ്ട്. വിരലടയാളങ്ങൾ തമ്മിൽ സാമ്യത  ബോധ്യപ്പെട്ടാൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കവർച്ചക്കാർ തമ്പടിച്ച് രാത്രികാലങ്ങളിൽ കൊള്ളയ്ക്കിറങ്ങുന്നതാണെന്ന നിഗമനത്തിലെത്തും. അങ്ങനെയാണെങ്കിൽ ആ അടിസ്ഥാനത്തിലായിരിക്കും  അന്വേഷണം മുന്നോട്ട് പോവുകയെന്നാണ് അറിയുന്നത്.
keyword : old-age-womans-home-robbery-obtained-Fingerprint-and-CC-camera-scenes