മുണ്ട്യത്തടുക്ക സ്കൈ ബ്ലൂവിന് പുതിയ സാരഥികൾ


പ്രവർത്തന പഥത്തിൽ 35 വർഷം പിന്നിടുന്ന 
സ്കൈ ബ്ലൂ വിന് പുതിയ സാരഥികൾ

മുണ്ട്യത്തടുക്ക, മാർച്ച് 31 , 2019 ●കുമ്പളവാർത്ത.കോം : 1984 ൽ രൂപീകൃതമായി മുപ്പത്തിയഞ്ചു വർഷക്കാലം സാമൂഹ്യ സാംസ്‌കാരിക കായിക ആതുര കാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ മുണ്ട്യത്തടുക്ക പള്ളത്തിന്റെ നെടും തൂണായി മാറിയ സ്കൈബ്ലൂ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.  ബദ്‌റുദ്ധീൻ മെമ്മോറിയൽ വായനശാലയിൽ  ചേർന്ന വാർഷിക ജനറൽ ബോഡി യോഗം പ്രെസിഡന്റായി ഫാറൂഖ് എഫ് ആർ കെയെയും വൈസ് പ്രസിഡന്റു‌മാരായി അഹ്മദലി പാടലടുക്ക, ശാക്കിർ അരിയപ്പാടി എന്നിവരെയും ജനറൽ സെക്രട്ടറി കബീർ എം എ ജോയിന്റ് സെക്രട്ടറി മുസ്തഫ വൊളമുഗർ തൗഫീർ സാബിത് ട്രഷറർ പ്രമോദ് നായക്ക്  എന്നിവരെയും ആർട്സ് സെക്രട്ടറി മാരായി ഫാസിൽ റെയിൻബോ അജ്മൽ റോഷനെയും സ്പോർട്സ് സെക്രട്ടറി മാരായി മജീദ് എം എഛ് മുഷ്തരി ബി എം എന്നിവരെയും തിരഞ്ഞെടുത്തു.
വരും തലമുറയിലെ യുവാക്കളാണ് നാടിന്റെ നെടും തൂണെന്നും യുവാക്കളുടെ സമയം ഫലവത്തായി ഉപയോഗിക്കണമെന്നും സ്‌ക്രൂട്ടിനി ഓഫീസർ ഇബ്രാഹിം മാസ്റ്റർ ആവശ്യപ്പെട്ടു. മുപ്പത്തിയഞ്ചാം വാർഷിക ആഘോഷം വർഷം പൂർത്തി ആഘോഷിക്കുന്ന പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിയുക്ത പ്രസിഡന്റ് അറിയിച്ചു. യോഗം ഏന്മകജെ ഗ്രാമ പഞ്ചായത്ത് മെമ്പർ സിദ്ധീഖ് വൊളമുഗർ ഉദ്ഘടനം ചെയ്തു മുൻ പ്രസിഡന്റ് ലത്തീഫ് കുദുപ്പംകുഴി അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി സ്വാഗതവും നിയുക്ത സെക്രട്ടറി കെബീർ എം എ നന്ദിയും പറഞ്ഞു. വിദേശത്തുള്ള മെമ്പർമാരുടെ അഭാവമുണ്ടായിയെങ്കിൽ പോലും മുപ്പതോളം മെമ്പർമാർ യോഗത്തിൽ പങ്കെടുത്തു.
keyword : new-members-sky-blue-mundyathadukka