എം.വത്സല സർവ്വീസിൽ നിന്നും വിരമിച്ചു


മൊഗ്രാൽ പുത്തൂർ, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : 32വർഷത്തെ സേവനത്തിനുശേഷം  മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പി.എച്ച് . എൻ എം.വത്സല സർവ്വീസിൽ നിന്നും വിരമിച്ചു.
1987-ൽ സർവീസിൽ പ്രവേശിച്ച വത്സല ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ  സി എച് സി യിൽ നിന്നാണ് പി.എച്ച്.എൻ ആയി മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യേന്ദ്രത്തിൽ ജോലിയിൽ പ്രേവേശിക്കുന്നത്.
ജില്ലയിലെ ജോലിനോക്കിയപഞ്ചായത്ത്കളിലെ മാതൃ ,ശിശു മരണങ്ങൾ കുറയ്ക്കാനും, രോഗപ്രതിരോധ കുത്തിവെയ്പു ക്യാമപുകൾ സംഘടിപ്പിച്ച് ബോധവൽക്കരണം നടത്തിയും മികച്ച പ്രവർത്തനമാണ് നടത്തിയത്.
ജെ.പി.എച്ച്. എൻ;ആശാ പ്രവർത്തകർക്ക് കൃത്യമായ പരിശിലനം നൽകി ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വത്സലയ്ക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യ,കുടുംബക്ഷേമ രംഗത്ത് മികച്ചസേവനം നടത്തിയതിന്  ജനങ്ങളുടെ ആദരവും,ആരോഗ്യ വകുപ്പിന്റെ പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്. മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ യാത്രയപ്പ് നൽകി.
മെഡിക്കൽ ഓഫീസർ ഡോ. നാസ്മിൻ ജെ നസീർ അധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു. ഡോ. സുജയ്, രതീഷ്, എ.പി സുന്ദരൻ, കെ.ജയറാം, രാജി, ശൈലജ, സുലേഖ, കുഞ്ഞിരാമൻ, ത്രേസ്യ, കനി, അമ്പിളി, ജഫീനാ, ഹണി, മറിയംബി, കനി, പ്രവീൺ, എന്നിവർ പ്രസംഗിച്ചു. എം.വത്സല യാത്രയപ്പിനു മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം മെഡിക്കൽ ഓഫീസർ നൽകി. വത്സലയുടെ കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ' ആശ, മറ്റു ജീവനക്കാർ സംബന്ധിച്ചു.

keyword : mvathsala-phn-mogral-puthur-phc-retired