റെയിൽവെ സ്റ്റേഷൻ പരിസരം പാർക്കിംഗ് യോഗ്യമാക്കി മുസ്ലിം ലീഗ്


കുമ്പള, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : മുസ് ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കുമ്പള റയിൽവെ സ്റ്റേഷൻ പരിസരം ശുചീകരിച്ച് പാർക്കിംഗ്‌ യോഗ്യമാക്കി. കുമ്പള റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് ദേശീയ പാതയോരത്ത് വിശാലമായ സ്ഥലമുണ്ടായിട്ടും ഉപയോഗ്യമില്ലാതെ കാട് മൂടി കിടക്കുകയായിരുന്നു. റെയിൽവെ യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാതെ പ്രയാസത്തിലായിരുന്നു. ലീഗ് പ്രവർത്തകരുടെ ശുചീകരണ പ്രവൃത്തിയിൽ വിശാലമായ പാർക്കിംഗ്‌ സൗകര്യമാണ് യാത്രക്കാർക്ക് ലഭ്യമയത്. ശുചീകരണ പ്രവൃത്തിയുടെ ഉൽഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി  എം അബ്ബാസ് നിർവ്വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് ഭാരവാഹികളായ  ടി എം ഷുഹൈബ്, ബി എൻ മുഹമ്മദലി, ഇബ്രാഹിം ബത്തേരി , കെ വി യൂസഫ്, സയ്യിദ് ഹാദി തങ്ങൾ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ എം അബ്ബാസ്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ഉദയ അബ്ദുൽ റഹിമാൻ,  അബ്ദുൽ കാദർ ചൂരിത്തടുക്ക, എൻ കെ എ സിദ്ധീഖ്, ഹനീഫ് കൊയ്പ്പാടി, നിയാസ് മൊഗ്രാൽ, യൂനുസ് മൊഗ്രാൽ, ലത്തീഫ് കെ കൊപ്പളം, ജംഷീർ മൊഗ്രാൽ, അബ്ദുൽ വാരിസ്, ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് ലീഗ് ആസ്ഥാനമന്ദിരമായ ബാഫഖി തങ്ങൾ സൗധത്തിൽ പതാക ഉയർത്തി.
keyword : muslim-league-kumbla