സ്പ്രിന്റ് ഡി ബെംഗളൂരു റാലിയിൽ മൂസ ഷരീഫ് സഖ്യത്തിന് മിന്നും ജയം


മൊഗ്രാൽ, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : പൊതു തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ദേശീയ കാർ  റാലി ചാമ്പ്യൻഷിപ്പ്-2019 ന്   മുന്നോടിയായി  ബംഗളൂരുവിൽ നടന്ന ദേശീയ തല റാലിയിൽ മൂസ ഷരീഫ് സഖ്യം മിന്നും വിജയം നേടി.  കർണ്ണാടക മോട്ടോർ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സ്പ്രിന്റ് ഡി ബെംഗളൂരു റാലിയിലാണ് മൂസ ഷരീഫ് - പുതുമുഖ ഡ്രൈവർ ധ്രുവ ചന്ദ്രശേഖറുമൊത്ത് തകർപ്പൻ വിജയം നേടിയത്. വി ഡബ്ലിയൂ പോളോ കാറുമായാണ് ഈ സഖ്യം മത്സരത്തിനിറങ്ങിയത്. സാഹസികത നിറഞ്ഞ ആറ് സ്റ്റേജുകളിലായി 110 കിലോമീറ്റർ അടങ്ങിയതായിരുന്നു സ്പ്രിന്റ് ഡി ബെംഗളൂരു റാലി. ഈ ജയത്തോടെ ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഈ സഖ്യം നേടി. ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിൽ ആറു തവണ മുത്തമിട്ട മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസ ഷരീഫ് ഏഴാം ചാമ്പ്യൻഷിപ്പ് നേടി ചരിത്രത്തിലേക്ക് നടന്നുകയറാനുള്ള ഒരുക്കത്തിലാണ്.
keyword : moosa-shareef-won-Sprint-de-Benguluru-Rally