ബന്തിയോട് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും കർണാടകയിൽ കണ്ടെത്തി


ബന്തിയോട്, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : ബന്തിയോട് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും കർണാടകയിൽ കണ്ടെത്തി. മംഗൽപാടി ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം താമസിക്കുന്ന സീൻ കുമാറിന്റെ ഭാര്യ വിനീത (28) യെയും എട്ടു മാസം പ്രായുള്ള കുഞ്ഞിനെയുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മൂത്ത കുട്ടിയെ സ്കൂളിൽ വിടാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം കർണാടക കട്ടീലിലെ അമ്പലത്തിലാണ് ഇവരെ കണ്ടെത്തിയത്.
keyword : missing-girl-and-baby-found-in-karnataka