എന്റെ പ്രിയപ്പെട്ട സൂഫി ഉസ്താദ്........


മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം
എന്റെ  പ്രിയപ്പെട്ട സൂഫി  ഉസ്താദ്........
ഒരു പാട് വർഷത്തെ സ്നേഹ സുഹൃത്ത് സ്നേഹ സഹോദരൻ 
മറ്റു എന്തോക്കെയോ ഉള്ള സ്നേഹബന്ധം 
അതാണ് എന്റെ എല്ലാമായ സൂഫി  ഉസ്താദ്.... 
മരണം എല്ലാവർക്കും ഉള്ളതാണ്..
മരണം ഏത് സമയത്തും മാടി വിളിക്കും (കുല്ലി നഫിഷിം ദായികാതുൽ മൗത്ത് ) എന്നാലും ചില മരണം താങ്ങാൻ കഴിയുന്ന ഒന്നല്ല. ഇവിടെ എന്റെ പ്രിയ സ്നേഹ സഹോദരൻ സൂഫി ഉസ്താദിന്റെ വേർപാട് താങ്ങാൻ പറ്റാത്ത വേർപാട് ആണ്.. 
ആ പാൽ പുഞ്ചിരി ഇനി എനിക്ക് കാണില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സ് വിങ്ങി പൊട്ടുകയാണ് . അത്രമാത്രം ഉള്ള ഒരു ബന്ധമാണ് സൂപ്പി ഉസ്താദുമായി ഞാൻ ഉണ്ടായിരുന്നത്.. 
ഏകദേശം 20 വർഷം മുമ്പ് തന്നെ കല്ലങ്കായ് പള്ളിയിൽ അദ്ദേഹം വന്ന സമയത്ത് തന്നെ എന്റെ വന്ദ്യ പിതാവുമായി അടുക്കുകയും ആ സ്നേഹബന്ധം എന്നിൽ അടിപ്പിക്കുകയും ബന്ധം വളർന്നു പന്തലിച്ചു കെട്ടുറപ്പുള്ള ഒരു സ്നേഹബന്ധമാവാൻ സാധിക്കുകയും ചെയ്തു.. ഈ കാലയളവിൽ ഒരു പാട് സ്ഥലം ഞങ്ങൾ ഒന്നിച്ചു യാത്ര പോവുകയും പല മഹാന്മാരെയും കണ്ടു മുട്ടുകയും ചെയ്തിട്ടുണ്ട്.. എന്നും രാത്രി പള്ളിയിൽ നിന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോവുമ്പോൾ എന്റെ വീട്ടിൽ എത്തുന്നത് പതിവായിരുന്നു. ഞങ്ങൾ ഒരു പാട് നേരം സംസാരിച്ചിരിക്കും കൂടുതലും സംസാരം ദീനി കാര്യങ്ങൾ മാത്രം ആയിരിക്കും എനിക്ക് അറിവില്ലാത്ത കുറെ കാര്യങ്ങൾ ചോദിച്ചറിയുന്നതും പതിവായിരുന്നു.. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും മുഷിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ട് മാത്രം ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളു. 
ഞാനുമായി 20 വർഷത്തെ ബന്ധത്തിൽ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ നോട്ടം കൊണ്ടോ ഒരു മുഷിപ്പ് പോലും ഉണ്ടായില്ല എന്ന് വളരെ ഏറെ ഓർക്കേണ്ട ഒരു കാര്യം തന്നെ ആണ്.
അത്ര മാത്രം അദ്ദേഹം ഒരു സ്നേഹ കടൽ തന്നെ ആയിരുന്നു.. 
പേര് പോലെ തന്നെ സൂഫി തന്നെ ആയിരുന്നു അദ്ദേഹം.
മനസ്സിൽ ഓർക്കുമ്പോൾ തന്നെ എവിടെ നിന്നെങ്കിലും കണ്ടു മുട്ടും . 
അതാണ് എന്റെ പ്രിയ സൂഫി ഉസ്താദ്... 
കണ്ടു മുട്ടുമ്പോൾ എല്ലാം അദ്ദേഹത്തിന് പറയാൻ ഉള്ളത് നല്ല നല്ല കാര്യങ്ങൾ തന്നെ ആണ്. ഇത്രയെല്ലാം സംസാരത്തിന് ഇടയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതോ നാട്ടിൽ നടക്കുന്ന മറ്റു കാര്യങ്ങളൊന്നും സംസാരത്തിൽ വരാതിരിക്കാൻ ഒരു പാട് സൂക്ഷ്മത കാണിച്ച മഹാൻ ആണ് സൂഫി ഉസ്താദ്.. 
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും ബുദ്ദിമുട്ട് വരുമ്പോളും വളരെ ലാഘവത്തോടെ പുഞ്ചിരിയോടെ എല്ലാം പടച്ച റബ്ബ് ശരിയാക്കും എന്ന് പറഞ്ഞു കൊണ്ട് എല്ലാം റബ്ബിൽ അർപ്പിച്ച മഹാൻ ആയിരുന്നു സൂഫി ഉസ്താദ്. 
രോഗം വന്നു പിടിപെട്ടപ്പോൾ  അതിനെയും പുഞ്ചിരിയോടെ ധൈര്യത്തോടെ നേരിട്ട അദ്ദേഹം എല്ലാം അള്ളാഹു ശിഫ നൽകും നൽകട്ടെ എന്ന് പുഞ്ചിരിയോടെ പറയാറുള്ളത് ഞാൻ ഓർക്കുന്നു 
പ്രസന്നവനായ ആ മുഖം എന്നും പ്രകാശം കൊണ്ട് തന്നെ നില നിൽക്കുകയും ചെയ്തു. 
ഈ വിനീതൻ ഫോണിൽ ബന്ധപ്പെടുമ്പോൾ അദ്ദേഹം പറയുമായിരുന്നു അസുഖം സുഖപ്പെടുത്തുന്നവൻ അള്ളാഹു ആണ് അവൻ എന്താണ് ചെയ്യാൻ പറ്റുന്നത് അത് അവൻ ചെയ്യും നമുക്ക് ദുഹാ ചെയ്യാം എന്നാണ് അദ്ദേഹത്തിന് എന്നും പായാനുള്ളത് അത്ര മാത്രം വിശ്വാസം മുറുകെ പിടിച്ച ഒരു മഹാൻ ആയിരുന്നു സൂഫി ഉസ്താദ്.. 
നാട്ടിലുള്ള എല്ലാവരുമായി സ്നേഹം പങ്കിടാൻ അദ്ദേഹത്തിന് കഴിഞ്ഞു അത് കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ വിയോഗത്തിൽ വീടിലേക്ക് ഒഴുകി എത്തിയ ജനസാഗരങ്ങൾ 
അത് പോലെ ജനാസകൊണ്ട് പോവുമ്പോൾ ഉള്ള ജനപങ്കാളിത്തം ജനാസ നിസ്കാരവും അത്പോലെ ആയിരുന്നില്ലേ ഇത് പോലെ എല്ലാവരുടെയും സ്നേഹം ഒന്നിച്ചു പിടിച്ചു പറ്റിയ വേറെ ആളുണ്ടാവില്ല എന്ന് പറയുമ്പോൾ കണ്ണിൽ നിന്ന് ഒരായിരം കണ്ണുനീർ ഒഴുകി വരുന്നു 
അവസാനം ഞാൻ എത്ര മാത്രം സേവനം ചെയ്തു എത്ര മാത്രം സ്നേഹിച്ചു എത്ര വർഷം സലാത്തും നിസ്കാരമായി കഴിഞ്ഞു അതെ കല്ലങ്കൈ പള്ളിയുടെ ആറടി മണ്ണിൽ അന്ധ്യവിശ്രമം ചെയ്യാൻ ഭാഗ്യം കിട്ടി 
അദ്ദേഹം ചെയ്ത നന്മ എന്നത് കൊണ്ട് മാത്രം  ഇത്ര മാത്രം പുണ്യം കിട്ടിയ മഹാൻ ആയി സൂഫി ഉസ്താദിനെ എന്നും  ഓർക്കപെടും..
 മാലിക്ക് ദീനാർ പള്ളിയിൽ ആയിരുന്നു ഉസ്താദ് എന്നും ജുമഹ നിർവഹിച്ചിരുന്നത് നാട്ടിൽ ഉള്ളപ്പോൾ ഈ വിനീതനും കൂടെ ഉണ്ടാവും ഒരു പാട് സമയം അവിടെ നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞ് കുറെ വൈകിയാണ് ഉസ്താദ് തിരിച്ചു വീട്ടിലേക്ക് പുറപ്പെടുകയുള്ളു  സജ്ജനങ്ങൾക്കുണ്ടാകുന്ന എല്ലാ ഗുണങ്ങളും ഉസ്താദിൽ ഉണ്ടായിരുന്നു 
കുടുംബ ബന്ധം പുലർത്തുന്ന കാര്യത്തിലും സ്നേഹ ബന്ധം പുതുക്കുന്ന കാര്യത്തിലും ക്ഷണം സ്വീകരിക്കുന്ന കാര്യത്തിലും ഉസ്താദ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു 
അത്പോലെ ഇടപാട് കാര്യത്തിലും വളരെ ഏറെ ഗൗരവം നിറഞ്ഞ ചിട്ട ആണ് വെച്ച് പുലർത്തിയത് 
അക്കും ബാത്തിലും അത് പാലിക്കപ്പെടേണ്ടത് എന്ന് ഉസ്താദ് കാണിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും കയർത്ത് സംസാരിക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്തതായി ആർക്കും പറയാൻ കഴിയില്ല പതിഞ്ഞ സംസാരത്തിൽ പുഞ്ചിരിയോടെ ആണ് ഓരോ ആളുകളോടും ഇടപെട്ടിട്ടുള്ളത്. വിനീതത്വം അതാണ് ഉസ്താതിന്റെ പെരുമാറ്റത്തിന്റെ പ്രധാന ഘടകം  അഹല് ബൈത്തുകളെയും പണ്ഡിതൻമാരെയും വളരെ ആദരവോടെ സ്നേഹത്തോടെ അവരോട് ഇടപെഴുകാൻ ഈ മഹാൻ അവർകൾക്ക് സാധിച്ചിട്ടുണ്ട് .
ഉസ്താദിന്റെ ഈ വിയോഗം തീരെ നഷ്ടം  തന്നെ ആണ് ഈ നഷ്ടം നികത്താൻ ഒരിക്കലും പകരക്കാരനില്ല എന്ന് തന്നെ ഞാൻ മനസ്സിൽ ആക്കുന്നു അത്ര മാത്രം നല്ല ഒരു മനസ്സിന്റെ ഉടമ ആയിരുന്നു എന്റെ സൂഫി ഉസ്താദ്.
ഈ വിനീതൻ നാട്ടിൽ നിന്ന് ഒമാനിലേക്ക് യാത്ര തിരിക്കുമ്പോൾ അന്ന് വീട്ടിൽ വന്നു ഒരുപാട് സംസാരിച്ചു പിരിഞ്ഞതാണ് അത് അവസാന കൂടി കാഴ്ച്ച എന്ന് ഞാൻ കരുതിയിരുന്നില്ല രോഗ ശയ്യയിൽ ഉണ്ടായിരുന്നപ്പോൾ ഫോണിൽ ബന്ധപെടുമായിരുന്നു ഒരു വേള ഉസ്താദിനെ കാണാൻ നാട്ടിൽ എത്താൻ ആഗ്രാഹിച്ചുരുന്നു ഒരു പാട് ആഗ്രഹം ഉണ്ടായാലും വിധിയും വേണമല്ലോ പറ്റിയില്ല എത്താൻ പറ്റിയില്ല ഭാഗ്യം കിട്ടിയില്ല ആ മുഖം കാണാൻ പറ്റിയില്ല ഇത്ര പെട്ടെന്ന് ഉസ്താദ് വിട്ട് പോകും എന്നും കരുതിയും ഇല്ല. നമ്മൾ കരുതുന്നത് പോലെ അല്ലല്ലോ പടച്ചവൻ കരതുന്നത് നാഥന്ടെ വിളിക്കുത്തരം നൽകിയേ മതിയാവുള്ള പടച്ചവന്റെ തീരുമാനം എന്ന് കരുതി സമദാനിക്കാം.... 
അള്ളാഹു അവർക്ക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ .
അവരുടെ കുടുംബത്തിൽ ശാന്തി നൽകട്ടെ ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകട്ടെ ആമീൻ .
അവരെയും നമ്മെയും അവന്ടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ .
അല്ലാഹു അവരുടെ ദരജ ഉയർത്തികൊടുക്കുമാറാകട്ടെ ആമീൻ .
അദ്ദേഹത്തിന്റെ ഓർമ നമുക്ക് ഉയർത്തിപിടിക്കാം .
അദ്ദേഹത്തിന്റെ ജീവിത ശൈലി നമുക്ക് പിൻപറ്റാം തക്കവയിലും സബറിലും അവർ കാണിച്ചു തന്ന ആ മാർഗം പിന്പറ്റിക്കൊണ്ട് മുന്നേറാം .
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ... 

ഹനീഫ് ഒമാൻ
keyword : memories-of-soofi-ustad-by-haneef-omani