എം. സി. ഹാജിയുടേത് ചരിത്ര ദൗത്യം നിറവേറ്റിയ ജീവിതം - എം. സി. ഖമറുദ്ദീൻ


മൊഗ്രാൽ, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : തന്റെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ജില്ലയിലെ സാമൂഹ്യ - മത - വിദ്യാഭ്യാസ രംഗത്ത് എം. സി. അബ്ദുൽ ഖാദർ ഹാജി നടത്തിയ സേവനങ്ങൾ എക്കാലവും ഓർമ്മിക്കുമെന്നും, കാലത്തിന് മായ്ക്കാനാവാത്ത വെളിച്ചം നൽകിയാണ് എം. സി. ഹാജി രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് യാത്രയായതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം. സി. ഖമറുദ്ദീൻ പറഞ്ഞു. മൊഗ്രാൽ എം. സി. അബ്ദുൽ ഖാദർ ഹാജി  മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച എം. സി. ഹാജി 20ാം ചരമവാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരാക്കുകയായിരുന്നു അദ്ദേഹം.
     ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം. സി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. ഖാലിദ് ഹാജി, എം. മാഹിൻ മാസ്റ്റർ, ഫക്രുദ്ദീൻ ഉപ്പള്ള, ബഷീർ മുഹമ്മദ് കുഞ്ഞി, എം. എം. പെർവാഡ്, ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, എം. എം. റഹ്മാൻ, സി. എം. ഹംസ, കെ.കെ. സക്കീർ ഖത്തർ, അബ്ദുള്ള ഹാജി നാങ്കി, പി. എം. മുഹമ്മദ് ഇക്ബാൽ, എം. പി. അബ്ദുൽ ഖാദർ , എം. എ. മൂസ, അഷ്റഫ് പെർവാഡ്, റിയാസ് മൊഗ്രാൽ, പി. വി. അൻവർ,  എം. എ മുഹമ്മദ് കടവത്ത്, എം. എ. ഇക്ബാൽ, പി. വി അഷറഫ്, ശരീഫ് ഗല്ലി  എന്നിവർ പ്രസംഗിച്ചു. എച്ച്. എം. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : മർഹും എം. സി. ഹാജി 20 -ാം ചരമവാർഷിക അനുസ്മരണ പരിപാടി മുസ്ലിം ലീഗ് ജില്ലാ പസിഡണ്ട് എം സി.ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
keyword : mc-haji-life-historical-mission-fullfilled-mc-khamarudheen