ഷിറിയ ശുഹദാക്കളുടെ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം


കുമ്പള, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : ഷിറിയ  ശുഹദാക്കളുടെ മഖാം ഉറൂസിന്  വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.. 
രാവിലെ പത്തു മണിക്ക് കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം  നൽകി തുടക്കം കുറിക്കും. രാത്രി മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന പരിപാടി  കേരള  ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.  അലിക്കുഞ്ഞി ഉസ്താദ് അധ്യക്ഷത വഹിക്കും. 
തുടർന്നുള്ള ദിവസങ്ങളിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, എം എ ഖാസിം മുസ്ലിയാർ,  മുട്ടം സയ്യിദ്കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ്  എം എസ് തങ്ങൾ ഓലമുണ്ട, സയ്യിദ് കെ എസ് അലി തങ്ങൾ  കുമ്പോൽ, സയ്യിദ് അബ്ദുൽ റഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ, സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, വെൺമനാട് ഉസ്താദ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
ഏപ്രിൽ 6 ന് മഗ് രി ബ് നമസ്കാരാനന്തരം നടക്കുന്ന സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത  വഹിക്കും. ഏഴാം തീയ്യതി രാവിലെ  പത്തു മണിക്ക്  നടക്കുന്ന മൗലീദ് പാരായണത്തിന് ശേഷം  അന്നദാനം ഉണ്ടായിരിക്കും.
വാർത്ത സമ്മേളനത്തിൽ  സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,  ഉറൂസ് കമ്മിറ്റി ചെയർമാൻ ബി എം മോണു ബത്തേരി, കൺവീനർ ജി എ മൊയ്തീൻ  കുഞ്ഞി, ഖാദർ ബത്തേരി, ഇബ്രാഹിം  ഹാജി കയ്യാർ, അബൂബക്കർ  ജി എ,  ജലീൽ മെമ്പർ, ഹനീഫ്  ലക്കി എന്നിവർ  സംബന്ധിച്ചു.
keyword : makham-uroos-starts-thursday-shiriya