ശസുല്‍ ഉലമാ അനുസ്മരണവും മജ്ലിസുന്നൂറും മാർച്ച് 29 ന്

കുമ്പള, മാർച്ച് 20.2019 ● ശസുല്‍ ഉലമാ അനുസ്മരണവും മജ്ലിസുന്നൂറും മാർച്ച് 29 ന് മാവിനകട്ടാ എസ്.കെ.എസ്.എസ്.എഫ് മാവിനകട്ടാ യൂണിറ്റ് നടത്തുന്ന പരിപാടിയിൽ ശംസുല്‍ ഉലമാ കണ്ണിയത്ത് ഉസ്താദ് അത്തിപൊറ്റ ഉസ്താദ് അനുസ്മരണവും മജ്ലിസുന്നൂറും മാർച്ച് 29 വെള്ളിയാഴ്ച 5 മണി മുതല്‍ ശഹീദേ മില്ലത്ത് സി.എം ഉസ്താദ് നഗര്‍ പുളിന്റടിയില്‍ വെച്ച് നടക്കും. പരിപാടി ശയികുല്‍ ജാമിഅഃ ശൈകുനാ പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍ കാസറഗോഡ് സംയുക്ത ഖാസീ ഉദ്ഘാടനം ചെയ്യും. സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുകൈ ദുഅഃ മജ്ലിസിനു നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മ്മാന്‍ പിടി ഇസ്മായില്‍ പതാക ഉയര്‍ത്തും. കണ്‍വിനര്‍ സവാദ് ഫൈസീ സ്വാഗതവും ശാകാ പ്രസിഡണ്ട് ബഷീര്‍ പിഎ അധ്യക്ഷത വഹിക്കും.

യു.കെ ഹനീഫ് നിസാമീ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സമസ്ഥാന സെക്രട്ടറി നാസര്‍ ഫൈസീ കൂടത്തായീ മുഖ്യ പ്രഭാഷണം നടത്തും . 

സുബൈര്‍ ദാരിമീ പൊവ്വല്‍, റഷീദ് ബെളിന്ജം, ആദം ദാരിമീ നാരംബാടീ, കലീല്‍ ദാരിമീ, സിദ്ധീക് ബെളന്ജം, സലാം ഹുദവീ, ഇബ്രാഹീം ഹനീഫി, കലീല്‍ ആലംഗോള്‍ തുടങിയ ജില്ലാ മേഘലാ ക്ളസ്റ്റര്‍ നേതാക്കൾ ആശംസ പ്രസംഗം നടത്തും.