മഹല്ല് കമ്മിറ്റികൾ നാട്ടിലെ വിദ്യാഭ്യാസം തൊഴിൽ കാര്യങ്ങളിൽ കൂടി ഇടപെടണം - സിംസാറുൽ ഹഖ് ഹുദവി


കുമ്പള, മാർച്ച് 31 , 2019 ●കുമ്പളവാർത്ത.കോം :  മഹല്ല് കമ്മിറ്റികൾ നാട്ടിലെ വിദ്യാഭ്യാസം തൊഴിൽ കാര്യങ്ങളിൽ കൂടി ഇടപെടണമെന്ന് സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. ഉളുവാർ മഖാം ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മതപ്രഭാഷണ പരിപാടിയിൽ മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. 
നാട്ടിലെ  ജനസംഖ്യ, അതിൽ വിദ്യാർത്ഥികൾ,  ഓരോ മേഖലയിലും  പഠിക്കുന്നവർ എന്നിവരുടെ കണക്കുകൾ മഹല്ല് കമ്മിറ്റി തയ്യാറാക്കി സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക് ആവശ്യമായ സമയങ്ങളിൽ കരിയർ ഗൈഡൻസ്, മറ്റ് ബോധവത്കരണ ക്ലാസുകൾ നൽകണം. ശരിയായ തൊഴിൽ നേടുന്നതിനുള്ള സഹായങ്ങളും ചെറിയ രീതിയിലാണെങ്കിലും ഇസ്ലാമിക് ബാങ്ക് നിക്ഷേപ വായ്പാ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം  മഹല്ല് കമ്മിറ്റികളെ ഓർമ്മിപ്പിച്ചു.
keyword : mahall-committees-have-to-deal-education-occupation-sinsarul-haque