ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം


കുഞ്ചത്തൂര്‍, മാർച്ച് 28 , 2019 ●കുമ്പളവാർത്ത.കോം : ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം. റോഡു മുറിച്ച് കടക്കുകയായിരുന്ന ആയിഷയെ മീൻ ലോറി ഇടിക്കുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ ആഇഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവക്കുകയായിരുന്നു. മൃതദേഹം മംഗലപാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കുഞ്ചത്തൂര്‍ തുമ്മിനാട് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മരിച്ച ആഇഷയ്ക്ക് മൂന്നുമക്കളുണ്ട്. സുഹറ, നൗഷീന, നൗഷാദ് എന്നിവര്‍ മക്കളാണ്.
keyword : lorry-accident-died-Pedestrian-traveler