ഉളുവാർ മഖാം ഉറൂസിന് പതാക ഉയർത്തി


കുമ്പള, മാർച്ച് 27 , 2019 ●കുമ്പളവാർത്ത.കോം : ഉരു വാർമഖാം ഉറൂസിന് പതാക ഉയർന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്തും പതാക ഉയർത്തൽ ചടങ്ങും നടന്നു. ഉറൂസ് കമ്മിറ്റി ചെയർമാൻ കെ ബി അബൂബക്കർ, ജമാ അത്ത് പ്രസിഡന്റ് കെ എം ഇദ്ദീൻ കുഞ്ഞി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി യു എ, ട്രഷറർ പി എ അബ്ദുൽ ഖാദർ, വൈസ് പ്രസി. ശേക്കാലി ഹാജി ജോ. സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി എം.ഹാജി, അബ്ദുൽ ലത്തീഫ്, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ എം അബ്ദുല്ല, അബ്ദുൽ ലത്തീഫ് എ ബി, യൂസുഫ് ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു.
keyword : lifted-flag-uluvar-makham-uroos