യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത് റോഡരികിൽ തള്ളി


കുമ്പള, മാർച്ച് 25 , 2019 ●കുമ്പളവാർത്ത.കോം : യുവാവിനെ കാറിൽ  തട്ടിക്കൊണ്ടുപോയി  മർദ്ദിച്ച്  പണവും മൊബൈലും തട്ടിയെടുത്ത് റോഡരികിൽ തളളി. ഞായറാഴ്ച. രാത്രിയോടെ ആരിക്കാടിയിലാണ്  സംഭവം. ബംബ്രാണ സ്വദേശി അഷ്ഫാഖ്(24) ആണ്  അക്രമത്തിനിരയായത്. 
എറണാകുളത്ത് ഹോട്ടൽ  ജീവനക്കാരനായ യുവാവ്  വീട്ടിലേക്ക് മടങ്ങുന്നതിന്  ആരിക്കാടിയിൽ  വാഹനം  അന്വേഷിച്ച് നിൽക്കുന്നതിനിടെ  ആൾട്ടോ കാറിലെത്തിയ  നാലംഗ സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവത്രെ. കട്ടത്തടുക്കയിൽ  എത്തിച്ച്  മർദിച്ചവശനാക്കിയ ശേഷം  തന്റെ കൈവശമുണ്ടായിരുന്ന 7,000 രൂപയും  മൊബൈൽ ഫോണും കൈവശപ്പെടുത്തി കണ്ണ് മൂടിക്കെട്ടിയ ശേഷം വെളുപ്പിന് മൂന്നു മണിയോടെ ആരിക്കാടിക്കു സമീപം റോഡരികിൽ തള്ളി കടന്നു കളയുകയായിരുന്നുവെന്ന്  അഷ്ഫാഖ് പറയുന്നു. സുബ്ഹി നിസ്കാരത്തിന് പള്ളിയിലേക്ക് പോവുകയായിരുന്ന ഏതാനും പേരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ കണ്ടാലറിയാമെന്ന്  അഷ്ഫാഖ്  പൊലീസിൽ  മൊഴി നൽകിയിട്ടുണ്ട്.  കുമ്പള പൊലീസ്  അന്വേഷണം ആരംഭിച്ചു.
keyword : kidnapped-young-man-beaten-mobile-and-money-robbery-pushed-the-road