ഖാദർ കമിഷൻ റിപ്പോർട്ട് . അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുക :കെ. എ. ടി .എഫ്


മഞ്ചേശ്വരം മാർച്ച്  20.2019 ● വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ നിർദേശിച്ച ഖാദർ കമ്മീഷൻ അന്തിമ റിപ്പോർട്ട് അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ആശങ്ക പരിഹരിച്ച ശേഷം നടപ്പാക്കണമെന്ന് കേരള അറബിക്ക് ടീച്ചർസ് ഫെഡറേഷൻ ഞ്ചേശ്വരം സബ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പ്രൈമറി ക്ലാസുകളിലെ ഭാഷ അദ്ധ്യാപക നിയമനവുമായി. പുതിയതായി രണ്ട് വർഷത്തേക്കുള്ള ഒരു പരിശീലന കോഴ്സ് തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

സബ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള അദ്ധ്യ ക്ഷത വഹിച്ചു. മുസ്ലിം യൂത്തുലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു. കെ. എ. ടി. എഫ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്ത യഹ്യാഖാനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. യൂത്തുലീഗ് മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി പി. വൈ ആസിഫ്, സബ് ജില്ലാ ഭാരവാഹികളായ സുബൈർ,അഷ്റഫ് കെ. വി,ബഷീർ,റിയാസ് വാഫി, അബ്ദുൽ റഹ്മാൻ,ഇല്യാസ്,നൗഷാദ്,മൊയ്തീൻ ,സിദ്ദീഖ്,സിറാജ്,അലി,ഉസ്മാൻ എന്നിവർ സംബന്ധിച്ചു. സബ് ജില്ലാ സെക്രട്ടറി അബ്ദുൽ റസാഖ് കട്ടത്തടുക്ക നന്ദി പറഞ്ഞു.

khadar-commission, report, news, manjeshwaram, uppala,