കാസർകോട് സുബ്ബയ്യ റൈ യു ഡി എഫ് സ്ഥാനാർത്ഥി?


കാസർകോഡ്, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : കാസർകോഡ് നിയോജക മണ്ഡലത്തിൽ അഡ്വ. സുബ്ബയ്യ റൈ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. 
സംസ്ഥാന കമ്മിറ്റി ഹൈക്കമാൻറിന്  നൽകിയ സ്ഥാനാർത്ഥിപ്പട്ടികയിൽ  സുബ്ബയ്യ റൈയുടെ പേര് മാത്രമാണുള്ളതെന്ന റിപോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. ആ നിലക്ക്  കാസർകോട് മണ്ഡലത്തിൽ  യു ഡി എഫ് പാളയത്ത് നിന്നും അങ്കം വെട്ടാൻ സുബ്ബയ്യ റൈക്ക് നറുക്ക് വീഴുമെന്നുറപ്പായി. കുമ്പള  ഇച്ചിലമ്പാടി സ്വദേശിയായ സുബ്ബയ്യ റൈ മുൻ എംപി രാമറൈയുടെ മകനും മുൻ എംപിയും സി പി എം നേതാവുമായിരുന്ന എം. രാമണ്ണ റൈയുടെ  മകളുടെ ഭർത്താവുമാണ്. തികഞ്ഞ രാഷ്ട്രീയ പാരമ്പര്യവും രാമറൈ യെപ്പോലെ കറകളഞ്ഞ പ്രതിച്ഛായയും  ഭാഷാ ന്യൂനപക്ഷമായ കന്നട വിഭാത്തിന്റെ നേതാവുമായ  സുബ്ബയ്യ റൈയുടെ സ്ഥാനാർത്ഥിത്വം എതിരാളികൾക്ക് ഒരു വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല.  യു ഡി എഫ് തെരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന  മുഖ്യ ഘടക കക്ഷിയായ  മുസ്ലിം ലീഗിന്റെ ആവശ്യ മാ യി രു ന്നു സുബ്ബയ്യ റൈയുടെ സ്ഥാനാർത്ഥിത്വമെന്നും സൂചനയുണ്ട്.
keyword : kasaragod-subbayya-rai-udf-candidate