നായിക്കാപ്പിൽ വീടിന് തീപിടിച്ച് പണവും വയറിങ്ങും കത്തിനശിച്ചു


കുമ്പള, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : നായിക്കാപ്പിൽ വീടിന് തീപിടിച്ച് 60,000 പണവും വയറിങ്ങും കത്തിനശിച്ചു. നായിക്കാപ്പിലെ ഹരീഷിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടുപൂട്ടി ഹരീഷും കുടുംബം ബന്ധുവീട്ടിൽ വീട്ടിൽ പോയ നേരത്തായിരുന്നു സംഭവം.
വീടു പണിയുന്നതിന് വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടത്. 80,000 ൽ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
keyword : house-fired-at-nayikap-money-and-wirings-burned