ഹൈവെ വികസനം ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ട പരിഹാരം നൽകണം- വ്യാപാരി വ്യവസായ സമിതി സായാഹ്‌ന ധർണ നടത്തി


മൊഗ്രാൽ പുത്തൂർ, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : കേരള സംസ്ഥാന  വ്യാപാരി വ്യവസായ സമിതി യുടെ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൗക്കിയിൽ നാഷണൽ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് തക്കതായ നഷ്ട പരിഹാരം നല്കാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചൗക്കിയിൽ സായാഹ്‌ന ധർണ നടത്തി.
ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉൽഘടനം ചെയ്തു. ഹമീദ് പഞ്ചത് അധ്യക്ഷത  വഹിച്ചു . ഏരിയ  സെക്രട്ടറി  കെ  എച്  മുഹമ്മദ്. വാർഡ് മെമ്പർ എസ് എച് ഹമീദ്, ശിവദാസ്, സുരേഷ് ടി  കെ, അബ്ദുൽ റഹ്മാൻ ആസാദ്, ബാബുരാജൻ എന്നിവർ സംസാരിച്ചു. റിയാസ്  ചൗക്കി സ്വാഗതവും  ഹകീം  കമ്പാർ  നന്ദിയും  പറഞ്ഞു.
keyword : highways-development-should-be-compensated-For-evicted-merchants-conducted-evening-dharna-Business-Industry-Committee