ഗ്രാമോത്സവം 19 മൊഗ്രാൽ പുത്തൂർ 15-ാം വാർഡിൽ നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു


മൊഗ്രാൽ പുത്തൂർ, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവ് 2019 ന്റെ ഭാഗമായി പതിനഞ്ചാം വാർഡിൽ   ഉൽഘാടന മാമാങ്കം സംഘടിപ്പിച്ചു. . പഞ്ചായത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഹുബ്ലി കോൺക്രീറ്റ് റോഡ്, ഇസ്സത്ത് നഗർ കോൺക്രീറ്റ് റോഡ്, പള്ളത്തി കോൺക്രീറ്റ് റോഡ്, ആസാദ് നഗർ കോൺക്രീറ്റ് റോഡ് എന്നിവയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീൽ നിർവ്വഹിച്ചു.. ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി. സലാഹുദ്ദീൻ. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ .പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി. കുഞ്ഞാമു ഹാജി, മാഹിൻ കുന്നിൽ, മുഹമ്മദ് കുന്നിൽ, എം.എ. നജീബ്, ഡി.എം. നൗഫൽ, ശംസു ഹുബ്ലി, എ.ആർ. ഷാഫി, കാദർ, ഹനീഫ്, സിദ്ധീക്ക് കൊക്കടം, സുബൈർ. അസീസ് ഖത്തർ, സീതി കോയ, അലി പാദാർ, അബ്ബാസ് പാദാർ, ജബാദ് പുത്തൂർ.കുഞ്ഞാമു ആസാദ്. റാഫി.നജീബ്. ജാബിർ, അബ്ദുല്ലക്കുഞ്ഞി, അസ്ക്കർ, ഷാഫി, മുസ്തഫ, ബാവ തുടങ്ങിയവർ സംബന്ധിച്ചു.
keyword : gramotsavam-19-inaugurated-four-roads-in-mogral-puthur-15th-ward