മൊഗ്രാൽ പുത്തൂർ ഗ്രാമോത്സവം 2019. സാംസ്ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു


ചൗക്കി, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം 2019 ന്റെ ഭാഗമായി സാംസ്ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. എരിയാലിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കല്ലങ്കൈ ബ്രദേർസ് ഗ്രൗണ്ടിൽ സമാപിച്ചു. ടൗൺ സി.ഐ. പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ. ഉദ്യോഗസ്ഥർ.കുടുംബശ്രീ.അംഗൻവാടി. ആശാവർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.2 മാസമായി വിവിധ പരിപാടികളോടെ ഗ്രാമോത്സവ് ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തന്നെ മാതൃകയായി മാറിയ സാംസ്കാരിക പദ്ധതിയാണ് ഗ്രാമോത്സവം.
keyword : gramotsav-2019-in-mogral-puthur-organized-cultural-Procession