ഉപ്പളയില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരണപ്പെട്ട സംഭവം; അപകടത്തിനിരയാക്കിയ കാറിന് അജ്ഞാത സംഘം തീയിട്ടു


ഉപ്പള, മാർച്ച് 13 , 2019 ●കുമ്പളവാർത്ത.കോം : ഉപ്പളയില്‍ അപകടത്തിനിരയാക്കിയ കാറിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം, ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ അത്യാസന നിലയില്‍ കഴിയുകയായിരുന്ന പൈവളികയിലെ പൈവളികെ ആചക്കരയിലെ അബ്ബാസിന്റെ മകൻ ഫാറൂഖ് എന്ന മന്ന (26) മരണപ്പെട്ട വാര്‍ത്ത അറിഞ്ഞതിന് ശേഷമാണ് അജ്ഞാത സംഘം കാറിന് തീയിട്ടത്.
പൈവളിഗെ പാക്കത്താണ് ഇന്ന് രാവിലെ നാടിനെ നടുക്കുന്ന അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്കുള്ള കാര്‍ ബായാറിലേക്കു പോകുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിയ ബൈക്കിനെ 15 മീറ്ററോളം ദൂരത്തേക്കു വലിച്ചു കൊണ്ടുപോയ ശേഷമാണ് കാര്‍ നിന്നത്. അമിതവേഗതയിലായിരുന്ന കാര്‍ തെറ്റായ ദിശയില്‍ പാഞ്ഞു കയറിയാണു ബൈക്കില്‍ ഇടിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. മന്നയെ ഉടന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
keyword : fired-car-in-uppala