മഅദനിക്കെതിരെ നുണ പ്രചരണം; ആര്യാടൻ മാപ്പ് പറയണമെന്ന് പിഡിപി ആര്യാടന് പിഡിപി വകീൽ നോട്ടീസ് അയച്ചുകുമ്പള, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനിക്കെതിരെ നുണപ്രചരണം നടത്തിയ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് പി ഡി പി. സുന്നി പ്രസിദ്ധീകരണമായ സത്യധാരയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ആര്യാടൻ വിവാദ പരാമർശം നടത്തിയിട്ടുള്ളത്. അബ്ദുൽ നാസർ മഅദനിയുടെ കാല് നഷ്ടപ്പെട്ടത് ആർ എസ് എസ് നടത്തിയ ബോംബാക്രമത്തിലൂടെയാണ് എന്നത് പകൽ വെളിച്ചം പോലെ സത്യമാണെന്നിരിക്കെ ഫെബ്രുവരി 15-28 ലക്കം  സത്യധാര ദ്വ്യവരികക്ക് അഭിമുഖം നൽകിയ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്‌ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും പിഡിപി യെയും   പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി യെയും സമൂഹ മധ്യത്തിൽ  അപകീർത്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് നേതാക്കൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 
    കാറിൽ ബോംബുമായി യാത്ര ചെയ്യുമ്പോൾ കുഴിയിൽ വീണു ബോംബ് പൊട്ടി കാല് നഷ്ടപ്പെട്ടു എന്നാണ് ആര്യാടൻ അഭിമുഖത്തിൽ പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്‌ അത് തിരുത്തുകയും മാപ്പ് പറയുകയും വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.  ഈ കാര്യം ചൂണ്ടിക്കാട്ടി ആര്യാടൻ  മുഹമ്മദിന് വക്കീൽ  നോട്ടീസ് അയച്ചിട്ടുള്ളതായും  പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു.       പ്രസ്താവന പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റർക്കും വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിട്ടുണ്ടെന്നും എസ് എം ബഷീർ വ്യക്തമാക്കി.  പിഡിപി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് മുട്ടുന്തല, നേതാക്കളായ എം കെ ഇ അബ്ബാസ്,  സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ,  അബ്ദുൽ റഹ്മാൻ പുത്തിഗെ,  അസീസ് ഷേണി, ഷാഫി കളനാട്, ആബിദ് മഞ്ഞംപാറ, ഹുസൈനാർ ബെണ്ടിച്ചാൽ,  ജാസിർ പോസോട്ട്, കാദർ ലബ്ബൈക്, എം എ കളത്തൂർ,  ബഷീർ കാജാളം, അഷ്‌റഫ്‌ ബദ്രിയ നഗർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
keyword : false-statement-against-maudani-aryadan-to-apologise-sayspdp