നീർച്ചാലിലെ വ്യാജ ക്യാൻസർ ചികിത്സ കേന്ദ്രം; സാമൂഹിക മാധ്യമങ്ങളിൽ ഭീഷണി


നീർച്ചാൽ, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : നീർച്ചാലിലെ വ്യാജ ആത്മീയ ക്യാൻസർ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ഭീഷണികളും കൊലവിളികളുമടങ്ങിയ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിയുകയാണ്.
നീർച്ചാലിലെ കോട്ട അബ്ദുൽ റഹ്മാൻ എന്നയാൾ നടത്തി വരുന്ന ആത്മീയ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് എതിർക്കുന്ന തരത്തിലും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും വൊയിസ് ക്ലിപ്പുകൾ പ്രചരിയുന്നത്. ചെറിയ തോതിൽ നടന്നു വന്നിരുന്ന അബ്ദുൽ റഹ്മാന്റെ ചികിത്സ ജില്ലയിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഒരു ജീവകാരുണ്യ പ്രവർത്തകന്റെ ഫേസ് ബുക്ക് പോസ്റ്റൊടെയാണ് ചർച്ചാ വിഷയമാകുന്നത്. നാലായിരത്തിലധികം ക്യാൻസർ രോഗികളുടെ രോഗം ഇദ്ദേഹം ചികിത്സിച്ചൂ സുഖപ്പെടുത്തി എന്നവകാശപ്പെടുന്ന പോസ്റ്റ് അദ്ദേഹം പിന്നീട് തിരുത്തിയെങ്കിലും തുടർന്ന് ആത്മീയ കേന്ദ്രത്തിലേക്ക് സംസ്ഥാന പല ഭാഗങ്ങളിൽ നിന്നും രോഗികളുടെ കുത്തൊഴുക്കായിരുന്നു.
തുടർന്ന് കാസറഗോട്ടെ  പ്രമുഖ ഓൺ ലൈൻ ചാനൽ പുറത്തു വിട്ട റിcപ്പാർട്ട് ചികിത്സാ കേന്ദ്രത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളയുന്നതായിരുന്നു.
തുടർന്ന് ചില സംഘടനകൾ ചികിത്സക്കെതിരെ ജില്ലാ ആരോഗ്യ വകുപ്പിന് പരാതി നൽകുകയും ചെയ്തു. ഇതോടെ നാട്ടുകാരിൽ പലരും വ്യാജ ചികിത്സക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി  പോസ്റ്റുകളാണ് പ്രചരിക്കുന്നത്. 
ഇതിൽ പ്രകോപിതരായ ചികിത്സകന്റ അടുത്തയാളുകൾ എന്നവകാശപ്പെടുന്നവർ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത വോയിസിനാണ് ഭീഷണിയുടെ സ്വരം. മുണ്ട്യത്ത്ടക്കയിലെ പ്രവാസി യുവാവിനെതിരെയാണ് ഭീഷണി.
അതിനിടെ ചികിത്സാ കേന്ദ്രത്തിൽ ബാലാവകാശ ലംഘനം നടക്കുന്നുവെന്ന് ചൈൽഡ് ലൈനിലും പരാതിയെത്തിയതായും അറിയുന്നു.    ചികിത്സക്കെത്തിയ രോഗിയായ    ചെറിയ കുട്ടിയുടെ വീഡിയോ ക്ലിപ്പ് അത്മീയ ചികിത്സാ പ്രചരിപ്പിക്കാനായി ഉപയോഗിച്ചെന്നാണ് പരാതി.
keyword : fake-spiritual-Center-at-neerchal-voice-clipp-spreadding-child-line-also-receives-complaint