തിരെഞ്ഞെടുപ്പ് ചൂടിലേക്ക് : ഉണ്ണിത്താനും സതീഷ് ചന്ദ്രനും നാളെ കുമ്പളയിൽ


കുമ്പള, മാർച്ച് 20.2019 ● ഇടത് വലത് സ്ഥാനാർഥികൾ പ്രചരണ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നു. നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ ഇടത് മുന്നണി പ്രചരണത്തിൽ ഏറെ മുന്നിലാണ്. ഒന്നാം ഘട്ട പ്രചരണം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിനുള്ള പുറപ്പാടിലാണ് സതിഷ് ചന്ദ്രനും സംഘവും. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കാണുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന പതിവ് രീതിയിൽ തന്നെയാണ് ഇക്കുറിയും എൽ, ഡി.എഫിന് " വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിനാണ് ഇനിയുള്ള ദിവസങ്ങൾ . ജില്ലയിൽ നിന്നു തന്നെയുള്ള സ്ഥാനാർഥി എന്നത് മാത്രമല്ല മഞ്ചേശ്വരം മണ്ഡലത്തിന്റെ വടക്കേ ഭാഗങ്ങളിലെ മുക്കും മൂലയും സുപരിചിതമാണ് കെ.പി എസിന് എന്നത് പ്രചരണത്തിന് വേഗവും ഊർജവും വർദ്ധിപ്പിക്കുന്നു.

സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം യു.ഡി.എഫ് സ്ഥാനാർഥി ഉണ്ണിത്താൻ കാസറഗോ ഡെത്തി. ലീഗിന്റെ കോട്ടയായ ജില്ലാ ആസ്ഥാനത്ത് തകർപ്പൻ സ്വീകരണമാണ് ഉണ്ണിത്തന് ലഭിച്ചതെങ്കിലും ഡി.സി.സി. യിൽ സ്ഥാനാർഥിക്കെതിരെ പലതും പാരയുമായെത്തിയത് പ്രചരണത്തിന്റെ പൊലിമ കുറച്ചു. ഉച്ചയൂണുപോലും എത്തിക്കാൻ ഡി സി സി ക്കാവുന്നില്ലെന്ന് സ്ഥാനാർഥി തുറന്ന് പറഞ്ഞതോടെ അണികളുടെ ആവേശം തന്നെ ചോർന്ന മട്ടായി. പ്രചരണം സജീവമാക്കി ശക്തമായി തിരിച്ചു വരാൻ തന്നെയാണ് യു ഡി എഫിന്റെ ശ്രമം. സ്ഥാനാർഥിയുടെ തലയെടുപ്പും ആർജവം നിറഞ്ഞ പ്രസംഗശൈലിയും മുതൽക്കൂട്ടാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാത്തത് ഇരുന്നണികൾക്കും അനുഗ്രഹമായി. എന്നാൽ സ്ഥാനാർഥി ആയില്ലെങ്കിലും തെരെഞ്ഞെടുപ്പിനുള്ള ഗ്രൗണ്ട് വർക്കുകളെല്ലാം ഏർപ്പെടുത്തിയായതായി ജില്ലയിലെ പാർട്ടി നേതാക്കൾ പറയുന്നു. ഈ മുന്നണി സ്ഥാനാർഥികളും വോട്ടു തേടി നാളെ കുമ്പളിയിലെത്തും, സതീഷ് ചന്ദ്രൻ നാളെ രാവിലെ കുമ്പളയിൽ വ്യക്തികളെ കണ്ട് സഹകരണം തേടും. കൂടാതെ സ്ഥാപനങ്ങളും സന്ദർഷിക്കും.  

വൈകിട്ട് അഞ്ച് മണിക്കാണ് ഉണ്ണിത്താൻ കുമ്പളയിൽ എത്തുക. പൊതു തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് കേരളത്തിലെ മറ്റു ലോക്സഭാ മണ്ഡലങ്ങളോടെപ്പം കാസറഗോഡ് മണ്ഡലത്തിലും തെരെഞ്ഞെടുപ്പ് നടക്കുന്നത്.

kumbla, election, updates, kumbla, kasaragod,