തെരഞ്ഞെടുപ്പ് ചട്ടം; ഗ്രാമോത്സവത്തിൽ എം എൽ എ ഉൾപ്പെടെ ജനപ്രതിനിധികൾ കാണികളായിമൊഗ്രാല്‍ പുത്തൂര്‍, മാർച്ച് 12 , 2019 ●കുമ്പളവാർത്ത.കോം : നേതാക്കൾ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചപ്പോൾ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കാണിക്കായി. മൊഗ്രാൽ പുത്തൂർ ഗ്രാമോത്സവത്തിലാണ് പ്രോട്ടോകോൾ പ്രകാരം വേദിയിലുണ്ടാകേണ്ട എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കാണികളായത്. ജില്ലാ കലക്ടർ ഡോ. സജിത് ബാബു, പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടർ ടി.ജെ അരുൺ, ഓഡിറ്റ് പെർഫോർമെൻസ് ഓഫീസർ കണ്ണൻ നായർ.പഞ്ചായത്ത് സെക്രട്ടറി ഷീജ.കുഡ്ലു വില്ലേജ് ഓഫീസർ മുഹമ്മദ് ഹാരിസ്.കൃഷി ഓഫീസർ നരസിംഹ ചൗഹലു തുടങ്ങിയ ഉദ്യോഗസ്ഥർ ഉൽഘാടന വേദിയിലും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീൽ അടക്കമുള്ള ജനപ്രതിനിധികൾ സദസ്സിൽ കാണികളായി.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗ്രാമോല്‍സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര എരിയാലില്‍ ടൗൺ സി.ഐ. പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് മാസത്തോളമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളുടെ ഭാഗമായാണ് കലാസന്ധ്യയും ഘോഷയാത്രയും സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്ര കല്ലങ്കൈ പഞ്ചായത്ത് ഓഫീസിന് മുന്‍വശം സമാപിച്ചു.. മുന്‍ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്‍മാര്‍,ഉദ്യോഗസ്ഥര്‍, അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ ,കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി പ്രതിനിധികള്‍, തൊഴിലുറപ്പ് മേഖലയിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവിധ കലാരൂപങ്ങള്‍ അണി നിരന്നു.
കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉപഹാരം നൽകി. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള സാക്ഷ്യപത്രം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍ നൽകി. പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ച് തന്ന വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു തുടർന്ന് കലാസന്ധ്യയില്‍ കാസറഗോഡിന്റെ കലാരൂപങ്ങളും നാടകങ്ങളും അരങ്ങേറി.
സാംസ്കാരിക സമ്മേളനം ജില്ലാ കലക്ടർ സജിത്ത് ബാബു ഉൽഘാടനം ചെയ്തു മുൻകാല പ്രസിഡണ്ടുമാരെയും. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞ കാല ജനപ്രതിനിധികളെയും. മികച്ച സന്നദ്ധ പ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്തില്‍ മികച്ച സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
keyword : election-code-Peoples-representatives-including-MLA-were-seen-on-gramotsav