ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പിനും യശസ്സിനും മതേതര ചേരിയെ വിജയിപ്പിക്കുക. കെ എം സി സിദുബൈ, മാർച്ച് 20 , 2019 ●കുമ്പളവാർത്ത.കോം : ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പും യശസ്സും ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അതിനായി എല്ലാ ഭിന്നതകളും മാറ്റിവെച്ചു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭിന്നിപ്പിന്റെ ഫലമായി ജനാധിപത്യം പരാജയപ്പെടുകയും ഫാസിസം അധികാരം പിടിക്കുകയും ചെയ്തു. തന്മൂലം രാജ്യം കാത്ത്സൂക്ഷിച്ച ജനാധിപത്യവും മതേതരത്ത്വവും നഷ്ടപ്പെട്ടു. അവർ മത അടിസ്ഥാനത്തില്‍ പൗരന്മാരെ വെട്ടിമുറിക്കുകയും രാഷ്ട്രത്തെ കൊള്ളയടിക്കുകയും ചെയ്തു. നിയമവ്യവസ്ഥകളെ അട്ടിമറിച്ചു. കോടതികളെ നോക്കുകുത്തികളാക്കി. വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പണയം വെച്ചു. പാവപ്പെട്ട കര്‍ഷകരെ ദ്രോഹിച്ചു. ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. ആള്‍ക്കൂട്ട കൊലകളിലൂടെ മുസ്ലിംകളെയും ദളിതുകളെയും ഇല്ലാതാക്കി. കലാപങ്ങളും സ്ത്രീ പീഡനങ്ങളും ആത്മഹത്യകളും നിത്യസംഭവമായി മാറി. നോട്ട് നിരോധനം മൂലം പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചു. ഇനിയും ഇങ്ങിനെ പോയാല്‍ ഇന്ത്യ ഉണ്ടാവില്ല. ലോകത്തിന്റെ മുമ്പില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ തന്നെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ തടഞ്ഞ്നിര്‍ത്താന്‍ നിതാന്തജാഗ്രത പാലിക്കണം.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും തുടര്‍ച്ചക്ക് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതിന്‌ ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി പൊരുതണമെന്നും കാസര്‍ക്കോടിന്റെ മണ്ണില്‍നിന്ന് കൊലപാതക രാഷ്ട്രീയത്തെ തുടച്ചുമാറ്റാൻ രാജ്മോഹൻ ഉണ്ണിത്താനെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ജില്ലാ ട്രഷറർ ടി ആർ ഹനീഫ് മേൽപറമ്പ് , മഹ്മൂദ് ഹാജി പൈവളിഗെ,സി.എച്ച് നൂറദ്ധീൻ കാഞ്ഞങ്ങാട്, ഇ.ബി.അഹമദ് ചെടേക്കാൽ, അബ്ദുൽ റഹമാൻ ബീച്ചാരക്കടവ്,റഷീദ് ഹാജി കല്ലിങ്കൽ, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, അഡ്വ.ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം,ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാൻചേരി,ഫൈസൽ മുഹ്സിൻ തളങ്കര ,അശ്രഫ് പാവൂർ മഞ്ചേശ്വരം. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു മഹ്മൂദ് ഹാജി പൈവളിഗെ പ്രാർത്ഥനയും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
keyword : dubai-kmcc-kasragod-district