ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; മിറാക്കിള്‍ കമ്പാറിന് തകര്‍പ്പന്‍ ജയം


ഉപ്പള, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഒമ്പതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിന് തകര്‍പ്പന്‍ ജയം. നേരത്തെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലേറ്റ പരാജയത്തിന്‍റെ കണക്കു തീര്‍ക്കും വിധമായിരുന്നു മിറാക്കിള്‍ കമ്പാറിന്‍റെ ഇന്നത്തെ പ്രകടനം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബാജിയോ ഫാന്‍സ് ഉദുമയെയാണ് മിറാക്കിള്‍ കമ്പാര്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. മിറാക്കിള്‍ കമ്പാറിന് വേണ്ടി ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ച മുന്നേറ്റ താരം റെമീസിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പിലെ പതിനൊന്നാം ദിനമായ നാളെ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാല്‍ ബ്ളേസ് തളങ്കരയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : district-senior-division-league-football-miracle-kambar-win