ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; മിറാക്കിള്‍ കമ്പാറിന് ജയം


ഉപ്പള, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ മിറാക്കിള്‍ കമ്പാറിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷനല്‍ ചെമ്പിരിക്കയെയാണ് മിറാക്കിള്‍ കമ്പാര്‍ ഒരു ഗോളിന് കീഴ്പ്പെടുത്തിയത്. മിറാക്കിള്‍ കമ്പാറിന്‍റെ വിജയ ഗോള്‍ നേടിയ മുന്നേറ്റ താരം സൈനുദ്ദീനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പിലെ പതിനാലാം ദിനമായ നാളെ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ബാജിയോ ഫാന്‍സ് ഉദുമയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : district-division-league-football-miracle-kambar-win