സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹംപത്തനംതിട്ട, മാർച്ച് 21 , 2019 ●കുമ്പളവാർത്ത.കോം : സൗദി അറേബ്യയില്‍ മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം എത്തിച്ചത്. സംസ്‌കാരചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മാറിയെത്തിയ വിവരം ബന്ധുകള്‍ക്ക് മനസിലാവുന്നത്.
കഴിഞ്ഞ ദിവസമാണ് കോന്നി സ്വദേശിയായ ഈട്ടിമൂട്ടില്‍ റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് സൗദി എയര്‍ലെന്‍സിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രാവിലെ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മൃതദേഹം മാറിയെന്ന കാര്യം മനസിലായത്.
keyword : died-young-man-soudi-changed-deadbody