ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു


ഉപ്പള, മാർച്ച് 13 , 2019 ●കുമ്പളവാർത്ത.കോം :  ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പൈവളിഗ ആചക്കരയിലെ അബ്ബാസിന്റെ മകൻ സ്വദേശി മന്ന ( 26 ) എന്ന ഫാറൂഖാണ്  മരിച്ചത്.  ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മുന്ന  അപകടത്തിൽ പരുക്കേറ്റത്. ബായാറിലേക്ക് ബൈക്കിൽ പോകമ്പോൾ എതിരേ വന്ന  കാർ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിയ ബൈക്കിനെ 15 മീറ്ററോളം ദൂരത്തേക്കു വലിച്ചു കൊണ്ടുപോയ ശേഷമാണ് കാര്‍ നിന്നതെ ന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മന്നയെ ഉടന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
അടുത്തയാഴ്ച സഹോദരിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് മന്നയെ മരണം തട്ടിയെടുത്തത്.
keyword : died-young-man-bike-in-a-accident