പ്രസവാനന്തരം ചികിത്സയിലായിരുന്ന യുവതി മരിച്ചു


കുമ്പള, മാർച്ച് 19 , 2019 ●കുമ്പളവാർത്ത.കോം : പ്രസവാനന്തരം ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിച്ചു വരുന്ന സുമന്ത പ്രഭുവിന്റെ ഭാര്യയും കൊൽക്കത്ത സ്വദേശിനിയുമായ സുദീപ്ത ദാസ് ഗുപ്ത (30) യാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് ഒരാൺകുഞ്ഞിന് ജന്മം നൽകിയ യുവതി പ്രസവാനന്തരം അവശനിലയിലാവുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ്  മരിച്ചത്.
അലോക് ദാസ് ഗുപ്ത - നിവേദിത ദാസ് ദമ്പതികളുടെ മകളാണ്. സഹോദരൻ: ജോയ് ദാസ് ഗുപ്ത.
keyword  : died-woman-treatment-after-delivery