കർണ്ണാടകയിൽ വെള്ളച്ചാട്ടത്തിനരികെ സെൽഫിയെടുക്കുന്നതിനിടെ മൂന്ന് യുവാക്കൾ വെള്ളത്തിൽ വീണ് മരിച്ചു


കർണ്ണാടക, മാർച്ച് 9 , 2019 ●കുമ്പളവാർത്ത.കോം : കർണ്ണാടകയിൽ  സിർസിക്കടുത്ത് ബുറുഡെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ കാൽ തെന്നി വെള്ളക്കെട്ടിൽ വീണ് മൂന്ന് യുവാക്കൾ മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം.
സിദ്ധപുര സ്വദേശി അഭിഷേക്, സിർസി സ്വദേശി മുരളി കേരളത്തിൽ നിന്നുള്ള 
സായ് എന്നിവരാണ് മരിച്ചത്, മരിച്ച സായിയെക്കുറിച്ച് വിശദ വിവരങ്ങൾ ലഭ്യമല്ല.
സുഹൃത്തുക്കളായ ഇവർ ഉല്ലാസയാത്രക്കായാണ് വെള്ളച്ചാട്ടത്തിൽ എത്തിയത്. ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും കാൽതെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.
keyword : died-three-youths-fell-in-water-during-selfie-near-water-falls-in-karnataka