ട്രെയിനിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു


കാസറകോട്, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : ട്രെയിനിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു. പയ്യന്നൂർ കുണിയയിലെ രാമചന്ദ്രൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിൽ നിന്ന് ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്കുള്ള യാത്ര മധ്യേയാണ് ഇൻറർസിറ്റി എക്സ്പ്രസിൽ നിന്ന് കമ്പളയ്ക്കും കാസർകോടിനുമിടയിൽ വച്ച് ഇയാളെ കാണാതായത്. ബന്ധുക്കൾ കാസറഗോഡ് റെയിൽവെ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 7 മണിയോടെ കാസർകോട് സ്റ്റേഷൻ പരിധിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
keyword : died-passanger-fell-out-of-the-train