എം എ. അബ്ദുൽ റഹ്മാൻ അന്തരിച്ചു


മൊഗ്രാൽ, മാർച്ച് 13 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ കുന്നിൽ  പള്ളിക്ക് സമീപത്തെ(ഷാഫി മസ്ജിദ്) പഴയകാല വ്യാപാരി അറഫാ മഹലിലെ എം.എ അബ്ദുറഹ്മാൻ(78) അന്തരിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി വാർദ്ധക്യസഹചമായ അസുഖം മൂലം വീട്ടിൽ വിശ്രമിച്ചു വരുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് 3  മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ : ആയിഷ.  മക്കൾ :ഫാത്തിമ  ( കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ) എം. എ അഷ്‌റഫ്‌ (മൊഗ്രാൽ, ജീൻസ് ദുബായ് ) മരുമക്കൾ : സി എം  അബ്ദുള്ള കുഞ്ഞി  (കോൺഗ്രസ്‌ : മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ), നിഷ (മഞ്ചേശ്വരം )
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ  ദേശീയവേദി അനുശോചിച്ചു.
keyword : died-maabdul-rahman