ഉള്ളാൾ ടിപ്പു സുൽത്താൻ കോളേജ് പ്രിൻസിപ്പാൾ ഡി.ബി. മൊയ്തീൻ നിര്യാതനായി


കന്യാല, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : ഉള്ളാൾ ടിപ്പു സുൽത്താൻ ഡിഗ്രി കോളേജ് പ്രിൻസിപ്പാൾ ഡി.ബി. മൊയ്തീൻ (53) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് മരണം. 2012 മുതലാണ് എം. എ ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം സയ്യദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സയ്യദ് മദനി കോളെജിൽ പ്രിൻസിപ്പാളായി ചാർജെടുക്കുന്നത്. വിട്ള ബൈരിക്കട്ട സ്വദേശിയായ  മൊയ്തീന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ബൈരിക്കട്ട ജുമാ മസ്ജിദിൽ ഖബറടക്കി.
ഡി.ബി. മൊയ്തീന്റെ നിര്യാണത്തിൽ ഉള്ളാൾ സയ്യദ് മദനി ചാരിറ്റബിൾ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ടിപ്പു സുൽത്താൻ കോളേജ് അധ്യാപക സമിതിയും അനുശോചനമറിയിച്ചു.
keyword : died-db-moideen-ullal-tippu-sultan-collage-principal