അബ്ദുൽ റഹിമാൻ കെ. കെ. പുറം അന്തരിച്ചു


മൊഗ്രാൽ, മാർച്ച് 9 , 2019 ●കുമ്പളവാർത്ത.കോം : മത്സ്യതൊഴിലാളിയും, നല്ലൊരു പാചകക്കാരനുമായിരുന്ന കെ. കെ. പുറം അബ്ദുൽ റഹിമാൻ (50) അന്തരിച്ചു.കുറച്ച് മാസമായി അസുഖം മൂലം ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
പരേതനായ കെ. കെ. പുറം മമ്മി - ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ജമീലയാണ് ഭാര്യ. വിദ്യാർത്ഥികളായ ഷഹന, ശബാന, ജസീന, സാവിത്ത്, ഷുഐബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ പരേതനായ അസീസ്, മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ ,ആരിഫ്, അലി, സിദ്ധീഖ്.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കം ചെയ്തു.
അബ്ദുൽ റഹിമാന്റെ നിര്യാണത്തിൽ കെ. കെ. പുറം പ്രിയദർശിനി ആർട്സ് & സ്പോട്സ് ക്ലബ്ബും, എം. സി. അബ്ദുൽ ഖാദർ ഹാജി ചാരിറ്റബിൾ ട്രസ്റ്റും അനുശോചിച്ചു.
keyword : died-abdulrahman-kkpuram