പ്രസവാനന്തരം യുവതി മരിച്ചു


കുമ്പള, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : പ്രസവാനന്തരം യുവതി മരിച്ചു. മൊഗ്രാൽ ടി വി എസ് റോഡിലെ എച് എം ടി അബ്ദുല്ലയുടെ ഭാര്യ സൈനബി (32) യാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവാനന്തരം ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ ഉടൻ  മംഗളൂരുവിലെ  സ്വകാര്യാ ശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബ്ദുൽ ഖാദർ - ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മറ്റു മക്കൾ: അഫ്നാസ്, അസ്നാസ്. സഹോദരി: സമീറ
keyword : died-woman-after-the-delivery