ജില്ലയിൽ ഭൂഗർഭ ജലം 50 ശതമാനത്തിലധികം താണു. കാസറഗോഡിനെ കാത്തിരിക്കുന്നത് ഭീകര ജലക്ഷാമം


കാസറഗോഡ് മാർച്ച്  20.2019 ●  ജില്ലയിൽ ഭൂഗർഭ ജലം 50 ശതമാനത്തിലധികം താഴ്ന്നതായി റിപ്പോർട്ട്. സം​സ്ഥാ​ന​ത്ത് നാ​ലു ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം താ​ണു. ഭൂ​ഗ​ർ​ഭ ജ​ല ഡ​യ​റ​ക്ട​ർ ജെ. ​ജെ​സ്റ്റി​ൻ മോ​ഹ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

കാ​സ​ർ​ഗോ​ഡ്, മ​ല​ന്പു​ഴ താ​ലൂ​ക്കു​ക​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് തീ​രെ താ​ഴെ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യം കൂ​ടാ​നി​ട​യി​ല്ല. എ​ന്നാ​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ആ​ര്യ​ങ്കാ​വി​ൽ ജ​ല​ദൗ​ർ​ല​ഭ്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ്, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം താ​ണ​ത്. പ്ര​ള​യം ബാ​ധി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യം ഇ​നി​യും കൂ​ടും. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് ചൂ​ഷ​ണം കാ​ര​ണം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഏ​റ്റ​വും താ​ണ​ത്. 

kasaragod, news kumbla, kerala, decrease-in-underground-water-level-kasaragod-kerala