മംഗലാപുരത്ത് ക്രിക്കറ്റ് വാതുവയ്പ്പ് 3.7 ലക്ഷം രൂപയുമായി രണ്ട് പേരെ പിടികൂടി


മംഗളൂരു, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : ക്രിക്കറ്റ് വാതുവയ്പ്പ് 3.7 ലക്ഷം രൂപയുമായി രണ്ട് പേരെ പിടികൂടി.ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണിത് എന്ന് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അറസ്റ്റിലായവരിൽ നിന്നും 3, 69, 000 രൂപ പോലീസ് പിടിച്ചെടുത്തു.

ഐ പി എൽ സീസണിൽ ക്രിക്കറ്റ് വാതുവെപ്പിനെ തടയുന്നതിനും പ്രത്യേകിച്ച് ഐപിഎൽ സീസണിൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പോലീസ് ഇതിനകം കർക്കശമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചില കേന്ദ്രങ്ങളിലും ഓൺലൈനുകളിലും ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് ചില ആളുകൾ പങ്കെടുക്കുന്നുണ്ട് അങ്ങനെ ഉള്ളവരെ ഉടനെ തന്നെ പിടികൂടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
keyword : cricket-betting-banglore-arrested-two-people-with-3.7-lack