സുബ്ബയ്യാറായിയെ തഴഞ്ഞതിൽ ഹക്കീം കുന്നിലിനും പങ്കെന്ന് ആരോപണം; ഡി.സി.സിയിൽ കടുത്ത ഭിന്നത


കാസറഗോഡ്, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : അവസാന നിമിഷം സുബ്ബയ്യാ റായിയെ തഴഞ്ഞതിൽ ഡി.സി, സി. യിൽ എതിർപ്പും പ്രതിഷേധവും ശക്തമാകുന്നു. സുബ്ബറായിയുടെ പേര് മാത്രമായിരുന്നു അവസാനം വരെ കെ.പി' സി, സി, യുടെ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ എ.ഐ സി. സി യുടെ പ്രഖ്യാപനം വന്നപ്പോൾ രാജ് മോഹൻ ഉള്ളിത്താൻ ഇടം കണ്ടെത്തുകയായിരുന്നു. റായിയെ ഒഴിവാക്കുന്നതിന് ഡി .സി, സി പ്രസിഡൻറടക്കം ചരടു വലിച്ചെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം ആരോപിക്കുന്നത്. നേരത്തേ തന്നെ ഡി.സി, സി. യിൽ ഉണ്ടായിരുന്ന പടലപ്പിണക്കത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവ വികാസം . ഡി.സി.സി, പ്രസിഡന്റ് മുതിർന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ഒരു വിഭാഗം കരുതുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഉയർന്നു വന്ന ഭിന്നത മുന്നണിക്ക് കടുത്ത നഷ്ടമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഉണ്ണിത്താനെ ഒഴിവാക്കി സുബ്ബയ്യ റൈയെ സ്ഥാനാർത്ഥിയാക്കിയാൽ നേതാക്കൾക്കിടയിൽ ഭിന്നത ഉടലെടുക്കാനും ഇടയുണ്ട്.
keyword : conolicts-in-dcc-on-avoiding-subbayyarai