വി. വാസു അനുസ്മരണം സംഘടിപ്പിച്ചു


കുമ്പള, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : മുതിർന്ന സി പി എം പ്രവർത്തകനും ദീർഘകാലം കുമ്പള ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വി വാസുവിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കുമ്പള ടൗണിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി പി എം കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
രാമചന്ദ്ര ഗട്ടി അദ്യക്ഷത വഹിച്ചു. പി. രഘുദേവൻ മസ്റ്റർ, സി.എ സുബൈർ, ബേബി ഷെട്ടി, ഡി.സുബ്ബണ്ണ ആൾവ, എന്നിവർ സംസാരിച്ചു. പി കൃഷ്ണ കൊട്ടിയാർ സ്വാഗതം പറഞ്ഞു.
keyword : conducted-vvasu-memorial