ശിശു രോഗ നിർണ്ണയ ക്യാമ്പ് നടത്തി


കുമ്പള, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബ ക്ഷേമ കേന്ദ്രത്തിന്റെയും ഐ.സി.ഡി.എസ് കുമ്പള, നാഷണൽ ഹെൽത്ത് മിഷൻ കാസറഗോഡിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളിലെ അസുഖങ്ങൾ കണ്ടുപിടിക്കുന്നതിനും, സൗജന്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ആർ.ബി.എസ്.കെ സൗജന്യ മെഡിക്കൽ ക്യാമ്പ് പേരാൽ പോട്ടോരി അങ്കണവാടി യിൽ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ വി.പി.അബ്ദുൽഖാദർ,ജൂ.ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി.,അങ്കണവാടി വർക്കർ സുജാത, ആർ.ബി.എസ്‌.കെ നഴ്‌സുമാരായ നളിനി, രഞ്ജിനി, രുഗ്മാവതിഎന്നിവർ സംബന്ധിച്ചു.
ഡോ.ബീന അങ്കണവാടിയിലെയും ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെയും പരിശോധിച്ചു. 76 പേരെ പരിശോധിച്ചതിൽ കൂടുതൽ പരിശോധനക്കും ചികിത്സക്ക്മായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും കാസറഗോഡ് ജനറൽ ആസ്പത്രിയിലേക്ക് റെഫർ ചെയ്തു.
keyword : conducted-child-Diagnostic-camp