കുഡ്ലു വില്ലേജിൽ റീ സർവ്വേ നടത്തിയതിൽ വ്യാപക പിഴവെന്ന് പരാതി


കാസറഗോഡ്, മാർച്ച് 29 , 2019 ●കുമ്പളവാർത്ത.കോം : കുഡ്ലു വില്ലേജിൽ റീ സർവ്വേ നടത്തിയതിൽ വ്യാപക പിഴവെന്ന് പരാതി, പലർക്കും ആധാരത്തിൽ കാണിക്കുന്നതിനേക്കാളും കുറഞ്ഞ സ്ഥലമാണ് റീ സർവേ പ്രകാരം കാണിക്കുന്നത്. നിരവധി സ്ഥലമുടമകൾ വീണ്ടും സർവ്വേ നടത്താനായി പണമടച്ച് അപേക്ഷ നൽകി മാസങ്ങളായി. എന്നാൽ ഉദ്യോഗസ്ഥ ക്ഷാമം , അപേക്ഷകളുടെ ആധിക്യം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് സർവേ നടക്കുന്നില്ലെന്നാണ് പറയുന്നത്. ഇത് മൂലം പുതിയ  വീടു വെക്കുന്നതിനും   സ്ഥലം വിൽക്കന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിരവധി തവണ സർച്ചേ, റവന്യൂ ഓഫീസുകൾ കയറിയിറങ്ങിയാലും സർവ്വേ നടന്നു കിട്ടുന്നില്ല. പ്രവാസികളും വൃദ്ധരും സ്ത്രീകളുമായ സ്ഥലമുടമകൾ കടുത്ത പ്രയാസമാണ് നേരിടുന്നത്. 
ഈയവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ  പ്രവാസി സാമൂഹ്യ പ്രവർത്തകനായ എ.കെ. ഇഖ്ബാൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. കലക്ടർ ഇടപെടുകയാണെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികൾ.
keyword : complaint-village-reservey-mistake-kudlu