യുവതിയെയും കുഞ്ഞിനെയും കാൺമാനില്ലെന്ന് പരാതി


കുമ്പള, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച്  ഭർത്താവ് കുമ്പള പൊലീസിൽ പരാതി നൽകി. മംഗൽപാടി ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം താമസിക്കുന്ന നവീൻ കുമാറിന്റെ  ഭാര്യ  വിനീത (28)യെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ വിടാൻ പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. 
      എട്ടു മാസം പ്രായമുള്ള ആൺ കുഞ്ഞിനെയും എടുത്താണ് പോയത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലത്രെ. തുടർന്നാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
keyword : complaint-missing-girl-and-baby