കളക്ടർ ഇടപെട്ടു; മൊഗ്രാലിലെ അംഗൻവാടികൾക്ക് വൈദ്യുതി

മൊഗ്രാൽ, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : നാട്ടുകാരുടെ നീണ്ട മുറവിളികൾക്ക് ശേഷം മൊഗ്രാൽ ടൗൺ കടവത്ത് അംഗൻവാടികൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കളക്ടറുടെ നിർദേശം.


വർഷങ്ങളായി ഇവിടുത്തെ രണ്ട് അംഗൻവാടികളിലും വൈദ്യുതി ലഭിക്കാത്തത് മൂലം കുരുന്നുകൾ കഠിനമായ ചൂടിൽ വെന്തുരുകി കഴിയുകയായിരുന്നു. സി പി എം ഇടപെട്ട് നിവേദനങ്ങൾ സമർപ്പിച്ചതിനെത്തുടർന്ന് ടൗൺ അംഗൻവാടിക്ക് നേരത്തെ കണക്ഷൻലഭിച്ചിരുന്നെങ്കിലും പുതിയ കെട്ടിടം നിർമിക്കുന്നതിന്റ ഭാഗമായി പിന്നീട് വിച്ഛേദിച്ചു. അതു പുനഃസ്ഥാപിക്കാനും കളക്ടറുടെ ഉത്തരവ് സഹായകമായി .
അംഗൻവാടികളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ നടപടി സീകരിച്ച ജില്ലാ കളക്ടറുടെ തീരുമാനത്തെ സി പി എം മൊഗ്രാൽ ബ്രാഞ്ച് കമ്മിറ്റി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ചു നേരത്തെ ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
keyword : collector-intervened-power-for-mogral-anganvadi