നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്


ബണ്ട്വാൾ, മാർച്ച് 25 , 2019 ●കുമ്പളവാർത്ത.കോം : ബി.സി, റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു അഞ്ച് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് അപകടം. മംഗലാപുരത്തേക്ക്  വരികയായിരുന്ന കാർ ബി.സി. റോഡ് സർക്കിളിന് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. മംഗളുരു ബജാലിലെ കെ.എം ശരീഫ് (45) ആണ് മരിച്ചത്. ഭാര്യ ജമീല മക്കളായ സഫ് നാസ്, സഫ്വാൻ, സഫ , സഫ്റീന എന്നിവർക്ക് പരുക്കേറ്റു .
അപകട സമയത്ത് ശരീഫിന്റെ മകൻ സഫ്വാനായിരുന്നു കാർ ഓടിച്ചിരുന്നത്, അപകടത്തിൽ പരുക്കേറ്റ ഷരീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബണ്ട്വാൾ പോലീസ് കേസെടുത്തു.
keyword : car-accident-one-died-five-injuered