മുംബൈയിൽ നടപ്പാലം തകർന്ന് അഞ്ച് മരണം ; നിരവധി പേർക്ക് പരുക്ക്


മുംബൈ, മാർച്ച് 14 , 2019 ●കുമ്പളവാർത്ത.കോം : മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സി.എസ്.എം.ടി) റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് വീണ് നാല്‌മരണം. 12 പേരോളം തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
മൊത്തം 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല്‌ പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം. 
റെയില്‍വേ പ്ലാറ്റ്‌ഫോമിനേയും ബി.ടി പാതയേയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം.
keyword : brocked-walking-bridge--in-mumbai-five-deaths--many-people-were-injured