ജനരക്ഷയുടെ രക്തദാന ക്യാമ്പ്‌ നാളെ മൊഗ്രാലിൽ

കുമ്പള, മാർച്ച് 3 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ ദേശീയവേദി,  ജനരക്ഷ  കാസറഗോഡ്, ബ്ലഡ്‌ ഹെൽപ് ലൈൻ കർണാടക എന്നിവയുടെ ആഭിമുഖ്യത്തിൽ     സംഘടിപ്പിക്കന്ന  രക്തദാന ക്യാമ്പ്  തിങ്കളാഴ്ച  രാവിലെ  9 മണി  മുതൽ ഉച്ചയ്ക്ക്   1 മണിവരെ മൊഗ്രാലിൽ നടക്കും.  വി .പി .കോംപ്ലക്സിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജീവൻ രക്ഷിക്കാനായി  രക്തം അത്യാവശ്യമായി  വരുന്ന ഘട്ടങ്ങളിൽ നെട്ടോട്ടമോടേണ്ടി  വരുന്നവർക്ക് ആവശ്യമായ രക്തം  എളുപ്പത്തിൽ ലഭിക്കാൻ  ഈ ക്യാമ്പ്‌  ഉപകരിക്കുമെന്നും രക്തദാനംചെയ്ത് കൊണ്ട് ഈ മഹത്തായ കർമ്മത്തിൽ പങ്കാളികളാവണമെന്നും ദേശീയ വേദി, ജനരക്ഷ ഭാരവാഹികൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
keyword : blood-donation-camp-by-janaraksha-on-tomorrow-at-mogral